തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലയ്ക്ക് ബജറ്റിൽ 2828.33 കോടി രൂപ അനുവദിച്ചു. ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതി ശൈലി പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 10 കോടി.
· ഇ-ഹെല്‍ത്ത് പ്രോഗ്രാമിനായി 30 കോടി
· കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 574.50 കോടി
· താലോലം, കുട്ടികള്‍ക്കായുളള കാന്‍സര്‍ സുരക്ഷാ പദ്ധതി, കുട്ടികളിലെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ (ശ്രുതി തരംഗം) എന്നീ പദ്ധതികള്‍ 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കി.
· കോവിഡിന് ശേഷമുളള ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 5 കോടി.
· പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 11 കോടി
· കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പരിഗണന
· സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്കുളള കേന്ദ്രങ്ങള്‍ക്ക് 2.50 കോടി രൂപ.
· തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന് 81 കോടി.
ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിന് 13.80 കോടി.
· മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടി
· കൊച്ചി കാന്‍സര്‍ സെന്റര്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 14.50 കോടി
· ഗോത്ര, തീരദേശ, വിദൂര മേഖലകളിലെ ആശുപത്രികളിള്‍ക്ക് 15 കോടി.
· ഇടുക്കി, വയനാട് മെഡിക്കല്‍ കോളേജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറല്‍ ആശുപത്രികളോടും അനുബന്ധിച്ച് നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 25 ആശുപത്രികളില്‍. ഇതിനായി ഈ വര്‍ഷം 20 കോടി വകയിരുത്തി.
· എല്ലാവര്‍ക്കും നേത്രാരോഗ്യം ഉറപ്പ് വരുത്തുന്നതിന് നേര്‍ക്കാഴ്ച പദ്ധതിയ്ക്ക് 50 കോടി.
· കനിവ് പദ്ധതിയില്‍, 315 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 75 കോടി.
· നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കുടുംബക്ഷേമ പരിപാടികള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 134.80 കോടി രൂപയുള്‍പ്പെടെ 500 കോടി.
· ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 463.75 കോടി.
· വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, തിരുവനന്തപുരം ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവയ്ക്ക് 232.27 കോടി
· തലശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി.