തിരുവനന്തപുരം: ഗ്രാമീണ ചെറുകിട വ്യവസായ മേഖലക്ക് സംസ്ഥാന ബജറ്റിൽ 483.40 കോടി രൂപ നീക്കി വെച്ചു. വ്യവസായ മേഖലയുടെ മൊത്തം വകയിരുത്തൽ 1259.66 കോടി രൂപയാണ്. കയർ വ്യവസായത്തിന് 117 കോടിയും കശുവണ്ടി വ്യവസായത്തിന് 58 കോടിയും കൈത്തറി- യന്ത്രത്തറി വ്യവസായത്തിന് 56 കോടിയും ഖാദി – ഗ്രാമ വ്യവസായത്തിന് 16 കോടിയും നീക്കി വെച്ചു.
സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതിക്ക് 60 കോടി .
നാനോ യൂണിറ്റുകൾക്ക് മാർജിൻ മണി ഗ്രാന്റായി 18 കോടി.
സൂക്ഷ്മ- ചെറുകിട സംരംഭങ്ങളെ ഉയർത്തുന്നതിന് 21 കോടി.
എറണാകുളം ചേന്ദമംഗലത്ത് സമഗ്ര കൈത്തറി ഗ്രാമം സ്ഥാപിക്കാൻ 10 കോടി.
നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്ക് 770 കോടി
പെട്രോ കെമിക്കൽ വ്യവസായങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 44 കോടി.
കേരള റബ്ബർ ലിമിറ്റഡ് കമ്പനിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി.
കൊച്ചി – പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്ക് 200 കോടി .
പ്രിന്റഡ് സർക്യൂട്ട് ബോർഡ് ഉൽപ്പാദന പ്രോത്സാഹന പദ്ധതിക്ക് 14 കോടി.