തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് കെ ഫോൺ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്തെ 30,000 സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും പിന്നാക്കം നിൽക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും സാർവത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാനാണ് കെ ഫോൺ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 7,556 കിലോമീറ്ററിൽ പൂർത്തീകരിക്കാനുള്ള കെ ഫോൺ ഇതിനകം തന്നെ 6,510 കിലോമീറ്റർ പൂർത്തിയായി. 11,832 ഓഫീസുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകി. ഒരു നിയോജക മണ്ഡലത്തിൽ 100 ബിപിഎൽ കുടുംബങ്ങൾക്ക് കെ ഫോൺ കണക്ഷൻ നൽകും- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.