തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരങ്ങളും അതേതുടർന്നുണ്ടായ വിവാദങ്ങൾക്കും പിന്നാലെയാണ് അടൂരിൻ്റെ രാജി. തിരുവനന്തപുരത്ത് ചേരുന്ന വാർത്താ സമ്മേളത്തിലാണ് അടൂർ രാജി പ്രഖ്യാപിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തിൽ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങൾ പോലും കാണിച്ചതെന്നും അടൂർ പറഞ്ഞു. വിവാദങ്ങളെ തുടർന്ന് ഇൻസ്റ്റിറ്റിയൂഷൻ ഡയറക്ടർ സ്ഥാനത്തുനിന്ന് ശങ്കർ മോഹൻ നേരത്തെ രാജിവെച്ചിരുന്നു.