ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് തുറന്നു കാട്ടി ബിബിസി തയ്യാറാക്കിയ “ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ ” ഡോക്യുമെന്ററിയുടെ കേന്ദ്ര നിരോധനം തള്ളി യുവാക്കളും വിദ്യാർഥികളും. കലാലയങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഡോക്യുമെന്ററി നീക്കുകയും ആരും കാണരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാർ വിലക്ക് അംഗീകരിക്കില്ലെന്നു വ്യക്തമാക്കി യുവാക്കളും വിദ്യാർഥികളും രംഗത്തു വന്നു. കോളേജുകൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഡോക്യുമെന്ററി പ്രാർശിപ്പിച്ചു. ഡോക്യുമെന്ററി കാണാൻ എല്ലായിടത്തും വൻ പങ്കാളിത്തമുണ്ടായി.
പ്രദർശനം തുടരുമെന്ന് എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കൾ അറിയിച്ചു. പ്രദർശനം തടയുയെന്ന് യുവമോർചയും ബി ജെ പി നേതാക്കളും പ്രഖ്യാപിച്ചിരുന്നു. സത്യം മൂടി വയ്ക്കാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ച് പ്രതിരോധം തീർത്തത്.