തിരുവനന്തപുരം: ഭിന്നശേഷിക്കാരായ യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പെർഫോമൻസ് ആൻഡ് അസ്സെസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ജനുവരി 23തിങ്കളാഴ്ച രാവിലെ 11.30 ന് തിരുവനന്തപുരം ശ്രീ കാര്യം മരിയറാണി സെന്ററിൽ മന്ത്രി ഡോ. ആർ ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കലാ-സാഹിത്യ മേഖലകളിൽ പ്രാഗത്ഭ്യവും കഴിവും തെളിയിച്ചിട്ടുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരെ കണ്ടെത്തി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും, സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള ഡെവലപ്പ്മെന്റ് ഇന്നൊവേഷൻ ആന്റ് സ്ട്രാറ്റജിക് കൗൺസിലും കേരള സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായാണ് പരിപാടി നടപ്പാക്കുന്നത്.
സംഗീതം, വീഡിയോഗ്രാഫി, ഡ്രോയിംഗ് & പെയിന്റിംഗ് മേഖലകളിൽ പ്രാഗൽഭ്യമുള്ളവരും 40 ശതമാനമോ അതിലധികമോ ഭിന്നശേഷി ഉള്ളവർക്കും അപേക്ഷിക്കാം.