തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ ആയിരുന്ന പ്രതാപ ചന്ദ്രൻനായരുടെ മരണം ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷിക്കും. പ്രതാപ ചന്ദ്രൻ്റെ മക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളുടെ മാനസിക പീഡനം മൂലമാണ് പ്രതാപ ചന്ദ്രൻ്റെ മരണമെന്ന് മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
ഡിസംബർ 29ന് ഡിജിപിക്ക് പരാതി നൽകിയെങ്കിലും കോൺഗ്രസ് നേതാക്കൾ ഇടപെട്ടതോടെ പരാതി പിൻവലിച്ചു. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് പരാതി പിൻവലിച്ചത്. തുടർ നടപടികൾ പാർട്ടിയിൽനിന്ന് ഉണ്ടാകാത്തതിനെ തുടർന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും വീണ്ടും പരാതി നൽകുകയായിരുന്നു. കെ.പി.സി.സി പ്രസിഡൻറ് വാക്കുപാലിച്ചില്ലെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി പ്രതാപചന്ദ്രൻ നായരുടെ മക്കൾ രംഗത്തുവന്നതോടെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നേരത്തെ കെ സുധാകരൻ നീതികേട് കാണിച്ചതായി അന്തരിച്ച കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ്റെ മകൻ പ്രജിത്ത് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെക്കാൾ വിശ്വാസമുള്ള മറ്റാരും ഇല്ലാത്തതു കൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചത്. തിരുവനന്തപുരത്ത് ഉള്ള ഒരു പ്രമുഖ കോൺഗ്രസ് നേതാവ് തങ്ങളെ കുറിച്ച് വളരെ മോശമായി സംസാരിച്ചുവെന്നും പ്രജിത്ത് പറഞ്ഞു.
കെ സുധാകരൻ വഞ്ചിച്ചു അന്തരിച്ച കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ്റെ മകൻ പ്രജിത്ത്