കേരളത്തിൻ്റെ വയോജനക്ഷേമ പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്കിൻ്റെ പ്രശംസ. സംസ്ഥാനത്തെ വയോജനങ്ങളിൽ 76.13 പേർക്കും പെൻഷൻ നൽകുന്ന കേരള മാതൃകയ്ക്കാണ് റിസർവ് ബാങ്കിൻ്റെ അംഗീകാരം. 49.84 ലക്ഷം വയോജനങ്ങൾക്ക് എൽഡിഎഫ് ഗവൺമെന്റ് ഇത്തരത്തിൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ബജറ്റുകളെക്കുറിച്ചുള്ള റിസർവ്വ് ബാങ്കിൻ്റെ പുതിയ റിപ്പോർട്ടിലാണ് ബഹുഭൂരിപക്ഷം വയോജനങ്ങൾക്കും ക്ഷേമപെൻഷനുകൾ വഴി സാമൂഹ്യ സുരക്ഷാ വലയമൊരുക്കിയതിനെ പ്രശംസിക്കുന്നത്. പ്രായമേറിയവർ മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ കേരളത്തിലാണെന്നും ഇവരിൽ ഭൂരിപക്ഷത്തിനും ഏതെങ്കിലുമൊരു ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ ജനപക്ഷ സമീപനമാണ് ഈ നേട്ടത്തിൻ്റെ അടിത്തറയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു