തിരുവനന്തപുരം: കെ വി തോമസിനെ ഡൽഹിയിൽ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ആദ്യ പിണറായി സർക്കാരിൻ്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം. 5 തവണ ലോകസഭാംഗവും കേന്ദ്ര -സംസ്ഥാന മന്ത്രലസഭകളിൽ അംഗമായിരുന്നു കെ വി തോമസ്.
അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെ വി തോമസ് പറഞ്ഞു. അത് ആത്മാർത്ഥതയോടുകൂടി നിർവഹിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.