മലപ്പുറം: എൽജിബിടിക്യൂ വിഭാഗങ്ങളെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. എൽജിബിടിക്യു എന്ന് കേൾക്കുമ്പോൾ വലിയ എന്തോ കാര്യമാണെന്നാണ് വിചാരിക്കുന്നത്. എന്നാൽ ഇത് നാട്ടിൻ പുറത്തെ തല്ലിപ്പൊളി പണിയാണ്. അവർ ഏറ്റവും മോശമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും കെ എം ഷാജി പറഞ്ഞു. ഈ ഹോർമോണൽ തകരാറ് പരിഹരിക്കാൻ കൌൺസിലിംഗ് അടക്കം ഒരുപാട് മാർഗങ്ങളുണ്ടെന്നും കെഎം ഷാജി പറയുന്നു.
സ്വവർഗരതിയെ കളർഫുൾ ആക്കുകയാണ്. എൽജിബിടിക്യു എന്ന ടേം പോലും അപകടമാണ്. സമൂഹത്തിൽ അരാചകത്വം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് മതവിശ്വാസത്തിനെതിരാണെന്നും അടുത്ത തലമുറ ജെൻഡർ ആശയക്കുഴപ്പത്തിൽ നിൽക്കാൻ പോകുകയാണെന്നും കെ എം ഷാജി പറഞ്ഞു.
സ്‌കൂളുകളിൽ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചർ’ എന്ന് വിളിച്ചാൽ മതിയെന്ന് ബാലാവകാശ കമ്മീഷൻ്റെ ഉത്തരവിനെയും കെ എം ഷാജി പരിഹസിച്ചു. പ്രകൃതിയുടെ ഏറ്റവും മനോഹാരിത എന്നത് ആണും പെണ്ണും എന്ന രീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വ്യത്യസ്തത ഒരു സൗന്ദര്യമാണ്. മനുഷ്യരിൽ മാത്രമല്ല ജെൻഡർ ഉള്ളത്. ഒരു ചെടിയെടുത്താൽ അതിൽ ആണും പെണ്ണും ഉണ്ട്. സർക്കാർ കുട്ടികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.