കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹെെക്കോടതി ഉത്തരവ്. നടപടി നിയമാനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സഹകരണ രജിസ്ട്രാറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്.
മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റും, 93 സഹകരണ സംഘങ്ങളുമാണ് ഹൈക്കോടതിയെ സമീപിച്ചത്. യു എ ലത്തീഫ് എംഎൽഎ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. തുടർനടപടികൾ ഹർജിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും.
ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്.