തിരുവനന്തപുരം: സജി ചെറിയാൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകി.
രണ്ടാം പിണറായി മന്ത്രിസഭയിൽ ഫിഷറീസ്– സാംസ്കാരിക മന്ത്രിയായിരുന്നു സജി ചെറിയാൻ. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദത്തിൻ്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതായിരുന്നു. കേസിൽ ഹെെക്കോടതി സജി ചെറിയാൻ കുറ്റവിമുക്തൻ ആണെന്ന് പറഞ്ഞിരുന്നു. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ഹൈക്കോടതി തള്ളിയിരുന്നു.