തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ പരസ്യ വിമർശനവുമായി വീണ്ടും കെ മുരളീധരൻ. തിരുവനന്തപുരത്ത് കെ കരുണാകരൻ അനുസ്‌മരണ ചടങ്ങിലാണ് മുരളീധരൻ്റെ വിമർശനം. സിപിഎമ്മുകാർ വീടുകയറുമ്പോൾ കോൺഗ്രസ് ഇപ്പോഴും പുന:സംഘടന ചർച്ച ചെയ്യുകയാണെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസംഗിച്ചാൽ മാത്രം പോര, അത് പ്രവർത്തിക്കാൻ കൂടി തയ്യാറാവണം.
പുന:സംഘടന വൈകുന്നതിൽ അതൃപ്തിയുണ്ട്. അത് നേതൃത്വം പരിഹരിക്കണമെന്നും താഴെ തട്ടിലാണ് പുന:സംഘടന അത്യാവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു തോൽവി താങ്ങാൻ കോൺഗ്രസിന് കഴിയില്ല. താഴെ തട്ടിൽ പ്രവർത്തനം ശക്തമാക്കണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.