കൊച്ചി: യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. യുഡിഎഫിൽ മുസ്ലിം ലീഗ് – കോൺഗ്രസ് ഭിന്നത തുടരുന്നതിനിടയിൽ ചേരുന്ന യോഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പങ്കെടുക്കില്ല. ദില്ലിയിലുള്ള ചെന്നിത്തല പ്രതിഷേധ സൂചകമായിട്ടാണ് വിട്ടു നിൽക്കുന്നത്. മുതിർന്ന നേതാക്കളോടുള്ള അതൃപ്തിയാണ് അദ്ദേഹം യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ കാരണം. നേതൃയോഗങ്ങൾ മുൻപ് മുതിർന്ന നേതാക്കളെ മുൻകൂട്ടി അറിയിച്ചിരുന്നെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് താന്‍ പങ്കെടുക്കാത്തത് എന്നാണ് സുധാകരൻ്റെ വിശദീകരണം. യോഗത്തിൽ ചെയർമാനും കൺവീനർക്കും പുറമേ കോൺഗ്രസ് പ്രതിനിധികളായി കെ മുരളീധരനും ബെന്നി ബഹന്നാനും മാത്രമാണ് പങ്കെടുക്കുന്നത്.
നേതാക്കളുടെ സൗകര്യം പോലും നോക്കാതെയാണ് യോഗം തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തലയ്ക്ക് പരാതിയുണ്ട്. കഴിഞ്ഞ യുഡിഎഫ് യോഗത്തിലും രമേശ് ചെന്നത്തല പങ്കെടുത്തിരുന്നില്ല.