കൊച്ചി: കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായയുണ്ടെന്നാരോപിച്ച് ബിജെപി പ്രതിഷേധം. ഡിസംബർ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്കാണ് നരേന്ദ്രമോദിയുടെ മുഖസാമ്യമെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധിച്ചത്.
പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിർമ്മാണം നിർത്തി. ചർച്ചകൾക്കൊടുവിൽ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പിൻവാങ്ങിയത്. എറണാകുളം പരേഡ് മൈതാനത്താണ് പാപ്പാഞ്ഞിയുടെ നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്നത്.
അറുപത് അടി ഉയരത്തിലാണ് പാപ്പാഞ്ഞിയെ നിര്‍മ്മിച്ചിരിക്കുന്നത്. മോദിജിയുടെ രൂപസാദൃശ്യമുള്ള പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ വാദം. തുടര്‍ന്ന് പോലീസ് സംഭവത്തില്‍ ഇടപെട്ടു. പോലീസുമായും കാര്‍ണിവല്‍ സംഘാടകരുമായുളള ചര്‍ച്ചയ്ക്കൊടുവില്‍ പാപ്പാഞ്ഞിയുടെ രൂപത്തില്‍ മാറ്റം വരുത്താനുള്ള ധാരണയിലെത്തി. കൊച്ചിന് കാര്‍ണിവല്‍ സമിതിയാണ് പരിപാടിയുടെ സംഘാടകര്‍.