തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയും ഇനിമുതൽ സ്മാർട്ട്. ഇനി മുതൽ കെ.എസ്.ആർ.ടി.സി ബസിൽ ഫോൺപേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ബുധനാഴ്ച മുതൽ നിലവിൽവരും. ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാൽ മതി.
കെ.എസ്.ആർ.ടി.സിയും ഉപഭോക്തൃ സൗഹാർദ്ദ പാതയിലേക്ക് കടക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതി മന്ത്രി ആന്റണി രാജു നിർവഹിച്ചു.