ഡൽഹി: അധ്യാപകനും, വിവർത്തകനും, നിരൂപകനുമായ എം. തോമസ് മാത്യു ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി. ‘ആശാൻ്റെ സീതായനം’ എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്കാരം. വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു. വാമനാചാര്യൻ്റെ കാവ്യാലങ്കാര സൂത്രവൃത്തി എന്ന കൃതിക്കാണ് പുരസ്ക്കാരം.
കേന്ദ്ര സാഹിത്യ അക്കാദമിയിലെ എമിനന്റ് അംഗമായി സി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. എം ടി വാസുദേവൻ നായർക്ക് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് സി. രാധാകൃഷ്ണൻ. കെ പി. രാമനുണ്ണി, വിജയലക്ഷ്മി, മഹാദേവൻ തമ്പി എന്നിവരെ കേന്ദ്ര സാഹിത്യ അക്കാദമിയിൽ ഉൾപ്പെടുത്തി.