പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസെടുത്തു. തിരുവല്ല പോലീസാണ് കേസെടുത്തിരിക്കുന്നത്. പല തവണയായി 14,16,294 രൂപ വാങ്ങിയ ശേഷം തിരികെ നൽകിയെല്ലെന്ന് കാണിച്ച് കടുത്തുരുത്തി സ്വദേശിയായ മാത്യു സെബാസ്റ്റ്യനാണ് പരാതി നൽകിയത്. വിബിതയുടെ അച്ഛൻ ബാബു തോമസിനെയും പ്രതി ചേർത്താണ് എഫ്ഐആർ.
പരാതിക്ക് പിന്നാലെ വിബിത ബാബു പരാതിക്കാരനെതിരെ മറ്റൊരു പരാതി നൽകിയിട്ടുണ്ട്. തന്റെ ഓഫീസിൽ കയറി ദുരുദ്ദേശത്തോടെ പെരുമാറിയെന്നാണ് പ്രവാസിക്കെതിരായ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.