തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി–കോൺഗ്രസ് സമരത്തിൽ നേതൃനിരയിലുള്ളത് ഹാൻസ് കടത്തിയ കേസിലെ പ്രതി. 20 ലക്ഷം രൂപയുടെ ഹാൻസ് കടത്തിയതിന് കൊല്ലം രാമൻകുളങ്ങരയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂറാണ് സമരത്തിൻ്റെ മുൻനിരയിലുള്ളത്.
ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് നേതാവായ ബിനോയ് കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മുങ്ങുകയായിരുന്നു. കോർപറേഷനുമുന്നിൽ പോലീസിനെതിരെ അക്രമം കാണിച്ചവരുടെ കൂട്ടത്തിൽ ഇയാളുമുണ്ടായിരുന്നു. കൊല്ലത്ത് സിൽവർ ലൈനിൻ്റെ പേരിൽ നടന്ന സമരങ്ങളിലും ബിനോയ് ഉണ്ടായിരുന്നു. സവാളവിൽപ്പനയുടെ മറവിലാണ് പുകയില വിൽപ്പന നടത്തിയിരുന്നത്. കൊല്ലത്തെ വീട്ടിൽനിന്നും വാഹനത്തിൽനിന്നുമായി 60,000 പാക്കറ്റ് പുകയില ഉൽപ്പന്നം പോലീസ് പിടിച്ചെടുത്തിരുന്നു.