മലപ്പുറം: കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് കുറച്ച് കൂടി ജാഗ്രത പുലർത്തണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ ഇന്നലെ വന്നത് സ്വകാര്യ ബില്ലാണ്. എതിർത്ത് സംസാരിക്കാൻ കോൺഗ്രസിലെ ആരും തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലികുട്ടി. എന്നാൽ ഭാവിയിൽ കോൺഗ്രസടക്കമുള്ള മതേതര പാർട്ടികൾ ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്നലെ എക സിവിൽകോഡ് സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചപ്പോൾ എതിർപ്പുന്നയിക്കാതെ കോൺഗ്രസ് വിട്ടുനിന്നിരുന്നു. ലീഗ് അംഗം അബ്ദുൾ വഹാബ് കോൺഗ്രസിനെ പ്രസംഗത്തിനിടെ വിമർശിച്ചിരുന്നു.