തിരുവനന്തപുരം: ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ലെന്ന് മന്ത്രി എം ബി രാജേഷ്. മാത്യു കുഴൽനാടൻ ലഹരി ഉപയോഗത്തിൽ സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയതിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ലെന്നും, കേരളത്തിൽ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു.
മയക്കുമരുന്നിന് എതിരായി നാട് ഒറ്റക്കെട്ടായ പോരാട്ടത്തിലാണ്. കേരളമിപ്പോൾ രണ്ടാംഘട്ട കാമ്പയിനിലാണ്. കാമ്പയിൻ നടത്തിയതോടെ ജനങ്ങളുടെ ജാഗ്രത വർധിച്ചുവെന്നും ലഹരിമാഫിയയെ അടിച്ചമർത്തുമെന്നും അദ്ദേഹം പറഞ്ഞു.