കൊച്ചി: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണം സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ ആ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മലപ്പുറം സ്വദേശി ബിജു പി ചെറുമകന്, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന് എന്നിവരാണ് എംഎല്‍എക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്.