സർവ്വകലാശാല നിയമ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചതിനെ തുടർന്നുണ്ടായ പ്രതിപക്ഷത്തിൻ്റെ തടസ്സവാദം തള്ളി സ്പീക്കർ എ എൻ ഷംസീർ. കേരള സർവകലാശാല നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷത്തിൻ്റെ തടസ്സവാദം നിലനിൽക്കുന്നതല്ല എന്നും ഈ ബില്ലുകളിലെ ധനകാര്യ മെമ്മോറാണ്ടം യാഥാർത്ഥ്യ ബോധത്തോടെയാണ് തയ്യാറാക്കിയിട്ടുള്ളത് എന്നും സ്പീക്കർ പറഞ്ഞു.
എല്ലാ വിഷയങ്ങളും സബ്ജക്ട് കമ്മിറ്റിയിൽ പരിശോധിക്കും, സർക്കാർ വാദം മുഖവിലയ്ക്കെടുക്കുന്നു, യു ജി സി യുടെ അധികാരങ്ങൾ കോടതിയുടെ പരിഗണനയിലുള്ള വിഷയം ആണ്, യോഗ്യത സംബന്ധിച്ച കാര്യങ്ങൾ ബില്ലിൻ്റെ ചർച്ചാ വേളയിൽ പരിഗണിക്കാം എന്നും സ്പീക്കർ പറഞ്ഞു.