ബി ജെ പി പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറുമായ സ്മിതേഷ് ഇൻകം ടാക്സ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതായി പരാതി. ഇൻകംടാക്സ് അസിസ്റ്റന്റ് ശേഖരീപുരം സ്വദേശി രമേശ് ബാബുവിനാണ് മർദ്ദനമേറ്റത്. പാലക്കാട് നോർത്ത് പോലീസിൽ രമേശ് ബാബു പരാതി നൽകി. രമേശിൻ്റെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ ദിവസം രാത്രിയിൽ ബി ജെ പി ജില്ലാ സെക്രട്ടറിയായ സ്മിതേഷ് ബൈക്ക് തടഞ്ഞ് നിർത്തി മർദ്ദിച്ചു എന്നാണ് ഇൻകം ടാക്സ് അസിസ്റ്റന്റായ രമേശ് ബാബുവിൻ്റെ പരാതി. മുഖത്തും ചെവിയിലും അടിച്ചു. കഴുത്തിലെ സ്വർണ്ണ മാല പൊട്ടിച്ച് വലിച്ചെറിഞ്ഞു എന്നും രമേശ് ബാബു പറയുന്നു.
സ്മിതേഷും സംഘവും പറയുന്നത് അനുസരിക്കാത്തതിനും, വിവിധ പിരിവുകൾക്കായി ആവശ്യപെടുന്ന പണം നൽകാത്തതിനുമാണ് മർദ്ദനമെന്ന് രമേശ് ബാബു വ്യക്തമാക്കി.
കെ സുരേന്ദ്രൻ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴ നൽകിയ കേസിൽ കുറ്റപത്രം ഉടൻ
തെലങ്കാനയിലെ ഓപ്പറേഷൻ താമര; ഗൂഢാലോചന നടന്നത് ബി എല്‍ സന്തോഷിൻ്റെ വീട്ടില്‍, തെളിവുകള്‍ പുറത്ത്