തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്നും പദ്ധതി സംസ്ഥാനത്തിൻ്റെ സാമ്പത്തിക വികസനത്തിന് വേഗം കൂട്ടുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി മുന്നൊരുക്കങ്ങൾ നടത്തിയതെന്തിനാണെന്ന ചോദ്യം പ്രതിപക്ഷ എംഎൽഎ മാത്യു കുഴൽനാടൻ ഉന്നയിച്ചു. സർക്കാർ പരിമിതമായ ചെലവ് മാത്രമേ നടത്തിയിട്ടുള്ളൂ എന്നും ഇപ്പോൾ നിലവിൽ വന്ന പല പ്രൊജക്ടുകളും അത്തരത്തിലാണ് ആരംഭിച്ചതെന്നുമായിരുന്നു ഇതിന് മന്ത്രിയുടെ മറപടി. ഒരു പദ്ധതി വരുന്നതിന് മുമ്പ് പ്രാഥമികമായ കാര്യങ്ങൾ മുൻകൂട്ടി ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വിശദീകരിച്ചു.