തിരുവനന്തപുരം: കെ ഫോൺ BPL വിഭാഗത്തിന് സൗജന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യമുക്ത പരിപാടികളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റായ പ്രചരണങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
കൊല്ലം- ചെങ്കോട്ട ദേശീയപാത വികസന നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായും ഒന്നിച്ച് നിന്നാൽ അസാധ്യമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന റേഷൻ കടകളുടെ പേര് ‘കെ-സ്റ്റോർ’ എന്നാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ-സ്റ്റോറുകൾ വഴി റേഷൻ വിതരണവും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.