പഞ്ചാബ് നാഷണൽ ബാങ്കിൽ എൻഐഎ പരിശോധന. കോടികളുടെ തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ കോഴിക്കോട് ശാഖയിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. അസിസ്റ്റന്റ് കമ്മീഷ്ണർ ടി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ബാങ്കിൽ എത്തി. അന്വേഷണ ഉദ്യോഗസ്ഥരും കോർപ്പറേഷൻ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥരും സംയുക്തമായി രേഖകൾ പരിശോധിച്ചു. മൊത്തം 21 കോടി 29 ലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.
അതേസമയം കേസിൽ ബാങ്ക് മാനേജർ എം പി റിജിലിൽ നൽകിയ മുൻകൂർജ്യാമ്യാപേക്ഷ കോടതി വിധി പറയാൻ 8ആം തീയതിയിലേക്ക് മാറ്റി.
കഴിഞ്ഞ 29 -)o തീയതി മുതൽ ബ്രാഞ്ച് മാനേജർ ഒളുവിലാണ്. പല അക്കൗണ്ടുകളിൽ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകൾ നടത്തിയതിനാൽ ബാങ്ക്, കോർപറേഷൻ എന്നിവയുടെ രേഖകൾ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും. തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എം.പി റിജിലിൻ്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓൺലൈൻ റമ്മിക്ക് ഉൾപ്പെട ഈ അക്കൗണ്ടിൽ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോർപറേഷൻ്റെ പരാതി. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാൽ തട്ടിപ്പിൻ്റെ വ്യാപ്തി ഇനിയും ഉയരു മെന്നാണ് സൂചന.