വിഴിഞ്ഞത്ത് കേന്ദ്രസേനയെ ആവശ്യപ്പെട്ടത് അദാനിയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. കേന്ദ്ര സേന വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ തീരുമാനമെടുക്കേണ്ടത് ഹൈകോടതിയാണെന്നും മന്ത്രി പറഞ്ഞു. സമരക്കാരെ എൽഡിഎഫിലെ ഒരു മന്ത്രിയും തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല. നിരവധി ചർച്ചകൾ സമരക്കാരുമായി നടത്തി. മുഖ്യമന്ത്രി തന്നെ സമരക്കാരിലെ പ്രധാനികളുമായി സംസാരിച്ചു. സമരത്തെ ഹൈജാക്ക് ചെയ്ത് രാഷ്ട്രീയ മുതലലെടുപ്പിനാണ് കോൺഗ്രസ് ശ്രമിക്കുന്നന്നെും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
തുറമുഖ നിർമാണം നിർത്തിവക്കുന്നത് പ്രായോഗികമല്ല. നിർത്തണമെന്ന് ഏതെങ്കിലും രാഷ്ട്രീയ പാർടിക്കോ, മാധ്യമങ്ങൾക്കോ അഭിപ്രായമുണ്ടോയെന്ന് ചോദിച്ച മന്ത്രി മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ മുന്തിയ പരിഗണ നൽകുമെന്നും പറഞ്ഞു. വിമോചന സമരം പ്രവർത്തിക്കുമെന്ന കെപിസിസി പ്രസിഡന്റിൻ്റെ പ്രസ്താവനയോടെ കോൺഗ്രസ്സിൻ്റെ കള്ളി വെളിച്ചത്തായെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം കലാപത്തിന് കോൺഗ്രസ് പിന്തുണ; കലക്ക വെള്ളത്തിൽ മീൻപിടിക്കാൻ ശ്രമം