മതമൈത്രിയുടെ നാടാണ് കേരളമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ. വൈദികൻ തിയോഡോഷ്യസ് ഡിക്രൂസിൻ്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്നും മാപ്പെഴുതി തന്നാൽ സ്വീകരിക്കില്ലെന്നും വി അബ്ദുറഹിമാൻ. വികസനത്തിന് തടസം നിൽക്കാൻ പാടില്ലെന്നാണ് തൻ പറഞ്ഞത്. നാക്കിന് എല്ലില്ലെന്ന് വെച്ച് എന്തും പറയരുതെന്നും മന്ത്രി പ്രതികരിച്ചു.
മന്ത്രി വി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്നായിരുന്നു വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിൻ്റെ പരാമർശം. പരാമർശം വിവാദമായതിന് പിന്നാലെ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസ് എടുത്തു. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. വർഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികൻ്റെ പ്രസ്താവനയെന്ന് എഫ്ഐആറിൽ പറയുന്നു. മതവിദ്വേഷം വളത്താനുള്ള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകളിലാണ് കേസ്. പ്രസ്താവനയ്ക്കെതിരെ മതനിരപേക്ഷ കേരളം ഒന്നായി രംഗത്തെത്തിയതോടെ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ അആക്രമിച്ചതിന് പിന്നാലെ പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയത്.