എംജി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. നാല് ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളിൽ 116 ഇടത്തും എസ്എഫ്ഐ വിജയിച്ചു. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളിൽ 37 ഇടത്ത് എസ്എഫ്ഐ വിജയിച്ചു. ചങ്ങനാശേരി എസ്ബി കോളേജ് കെഎസ്യുവിൽനിന്ന് തിരിച്ചുപിടിച്ചു. ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 26ൽ 22 കോളേജുകളും എസ്എഫ്ഐ നേടി. കട്ടപ്പന ജെപിഎം കോളേജ് കെഎസ്യുവിൽനിന്ന് തിരിച്ചുപിടിച്ചു. പത്തനംതിട്ട ജില്ലയിൽ പതിനെട്ടിൽ പതിനേഴ് കോളേജുകളിലാണ് വിജയം. കോന്നി എൻഎസ്എസ് കോളേജ് എബിവിപിയിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളം ജില്ലയിൽ 48ൽ 40 കോളേജിൽ എസ്എഫ്ഐ വിജയം നേടി. ജില്ലയിലാകെ 17 കോളേജുകളിൽ ഭരണം തിരിച്ചുപിടിച്ചു. ആലപ്പുഴ ജില്ലയിൽ എംജി സർവകലാശാലയുടെ കീഴിലുള്ള ഏക കോളേജായ എടത്വ സെന്റ് അലോഷ്യസ് കോളേജിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു.
എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 48 കോളേജുകളിൽ 40ഉം എസ്എഫ്ഐ നേടി. 17 കോളേജുകളിൽ എതിരില്ലാതെയാണ് ജയം. എറണാകുളം മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ്, സെന്റ് ആൽബർട്സ് കോളേജ്, കൊച്ചിൻ കോളേജ്, അക്വിനാസ് കോളേജ് പള്ളുരുത്തി, സിയന്ന കോളേജ് ,നിർമല കോളേജ് തൃപ്പൂണിത്തുറ, സംസ്കൃത കോളേജ് തൃപ്പുണിത്തുറ, എസ്എസ് കോളേജ് പൂത്തോട്ട, എസ്എൻഎൽസി പൂത്തോട്ട, ആർഎൽവി കോളേജ് തൃപ്പുണിത്തുറ, ഗവ:ആർട്സ് കോളേജ് തൃപ്പുണിത്തുറ, അറഫ കോളേജ് മുവാറ്റുപുഴ, സെന്റ്. ജോർജ് കോളേജ് മുവാറ്റുപുഴ, ബിപിസി കോളേജ് പിറവം, ഗവ. കോളേജ് മണിമലക്കുന്ന്, എസ്എസ്വി കോളേജ് കോലഞ്ചേരി, കൊച്ചിൻ കോളേജ് കോലഞ്ചേരി, കെഎംഎം കോളേജ് തൃക്കാക്കര, സ്റ്റാസ് കോളേജ് ഇടപ്പള്ളി, എംഎ കോളേജ് കോതമംഗലം, മാർ എലിയാസ് കോളേജ്, ഐജിസി കോതമംഗലം, മൗണ്ട് കാർമൽ കോളേജ്, ഐഎംപിസി കോതമംഗലം,സെന്റ് കുര്യാക്കോസ് കോളേജ് പെരുമ്പാവൂർ, എംഇഎസ് കുന്നുകര, ഭാരത് മാതാ ലോ കോളേജ്, എംഇഎസ് എടത്തല, വൈഎംസിഎ കോളേജ്, സെന്റ് ആൻസ് കോളേജ് അങ്കമാലി, എസ്എൻഎം മാല്യങ്കര, ഐഎച്ച്ആർഡി കോളേജ്, പ്രെസന്റെഷൻ കോളേജ്, ഗവ:കോളേജ് വൈപ്പിൻ, എസ്എൻ കോളേജ്, കെഎംഎം ആലുവ എന്നിവിടങ്ങളിൽ എസ് എഫ് ഐ ഉജ്വല വിജയം നേടി. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
എംജി സർവകലാശാലയിലെ കോളേജുകളിൽ എസ്എഫ്ഐക്ക് വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെയും വിജയത്തിനായി പ്രവർത്തിച്ച എസ്എഫ്ഐ പ്രവർത്തകരെയും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷൊ എന്നിവർ അഭിവാദ്യം ചെയ്തു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരായ എസ്എഫ്ഐയുടെ സമരമുദ്രാവാക്യങ്ങളോടുള്ള വിദ്യാർഥിസമൂഹത്തിൻ്റെ ഐക്യപ്പെടലാണ് ഈ വിധിയെന്ന് സംസ്ഥാന കമ്മിറ്റി ഫെയ്സ്സ്ബുക്കിൽ കുറിച്ചു. സമഭാവനയുള്ള വിദ്യാർഥിത്വം, സമരഭരിത കലാലയം എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐക്ക് മിന്നും വിജയം; 174 ൽ 131 സീറ്റ് വിജയിച്ചു
കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; ചരിത്ര വിജയവുമായി എസ് എഫ് ഐ