കാലടി: കാലടി ശ്രീശങ്കര കോളേജിൽ കെഎസ്യു ആക്രമണം. സംഘം ചേർന്നെത്തിയ കെഎസ്യു പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ മർദ്ധിച്ചു. സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ കെ ഗ്യാനേഷ് കുമാർ, അജിത്ത് കൃഷ്ണ എന്നിവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയാഹ്ളാദ പ്രകടനത്തിന് ശേഷം രാത്രി പത്തോടെ കോളേജ് പരിസരത്തെത്തിയ കെഎസ്യു പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കോളേജ് യൂണിയൻ മുൻ ചെയർമാൻ അൻസൻ ജോയിയുടെ നേതൃത്വത്തിൽ കോളേജിന് പുറത്തുള്ള കെഎസ്യു ഗുണ്ടകൾ മാരാകായുധങ്ങൾ ഉപയോ ഗിച്ച് മർദ്ധിക്കുകയായിരുന്നെന്ന് പരുക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ കാലടി പോലീസ് കേസടുത്ത് അന്വേഷണമാരംഭിച്ചു.