തിരുവനന്തപുരം: ലത്തീന്‍ അതിരൂപതക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. വിഴിഞ്ഞം പദ്ധതിക്ക് തറക്കല്ലിട്ടപ്പോള്‍ സദ്യയും കഴിച്ചു പോയവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയതിന് പിന്നില്‍ മറ്റു താല്പര്യങ്ങള് ആണെന്ന് മന്ത്രി ആരോപിച്ചു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാങ്കേതിക വശങ്ങള് വിശദീകരിക്കാന്‍ നിര്‍മാണ കമ്പനിയും തുറമുഖ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറിലാണ് മന്ത്രിയുടെ പരാമർശം. രാജ്യത്തെ സ്നേഹിക്കുന്ന ആര്‍ക്കും വിഴിഞ്ഞം പദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ആവില്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
നേരത്തെ മന്ത്രി വി അബ്ദുറഹിമാനെതിരെ വർഗീയ പരാമർശവുമായി വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് രംഗത്തുവന്നിരുന്നു. ‘മന്ത്രിയുടെ പേരിൽ തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദർ തിയോഡോഷ്യസ് ഡിക്രൂസിൻ്റെ പരാമർശം.