കോഴിക്കോട്: ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് തള്ളി കെ മുരളീധരൻ എം പി. ശശി തരൂരിൻ്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയ പ്രവർത്തനമല്ലെന്നും തരൂരിൻ്റെ സന്ദർശനങ്ങളെ വിഭാഗീയതായി കാണേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.
അദ്ദേഹത്തിൻ്റെ എല്ലാ പൊതു പരിപാടികളും അതാത് ഡിസിസികളെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ തമ്മിൽ കാണുമ്പോൾ കാലാവസ്ഥ വ്യതിയാനമല്ല ചർച്ച ചെയ്യുന്നത്. തരൂരിന് കേരള രാഷ്ട്രീയത്തിൽ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കൽ അല്ല തരൂരിൻ്റെ ലക്ഷ്യം. തരൂരിനെ എതിർത്ത് എതിരാളികൾക്ക് ആയുധം കൊടുക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് പറ്റുമെന്ന് കെ മുരളീധരൻ പറഞ്ഞു. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലേല് മുണ്ടിട്ട് പോവേണ്ട അവസ്ഥ വന്നു.
കോൺഗ്രസിൽ സമാന്തര പ്രവർത്തനം അനുവദിക്കില്ല; തരൂരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷനേതാവ്