എറണാകുളം: മൂവാറ്റുപുഴയിൽ ഹോസ്റ്റൽ ജംഗ്ഷന് സമീപം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. തൊടുപുഴ അൽ അസ്ഹർ കോളേജിലെ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടത്തിൽപെട്ടത്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപി ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാർ പൂർണ്ണമായും തകർന്നിരുന്നതിലാൽ മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തിയാണ് കാർ വെട്ടിപ്പെളിച്ച് വിദ്യാർത്ഥകളെ പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആയുഷ് മരണപ്പെടുകയായിരുന്നു.
കണ്ണൂരില്‍ കാർ കിണറ്റിൽ വീണ് പിതാവ് മരിച്ചു; മകന്റെ നില ഗുരുതരം