സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയില്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറാണ് സർവകലാശാലകളുടെ ചാൻസലർ എന്നത് ദേശീയ തലത്തിലുള്ള ധാരണയാണ്. കേരളം പിറവി ദിനം മുതൽ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ ഗവർണർ ആണെന്നും സർവകലാശാല ചാൻസലർ സ്ഥാനത് നിന്ന് ഗവർണറെ നീക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
നേരത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയാൻ താൻ തയ്യാറാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ അറിയിച്ചിരുന്നു.
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റും; ഓർഡിനൻസിന് മന്ത്രിസഭാ അംഗീകാരം