തിരുവനന്തപുരം: കെഎസ്യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി രാജി വെച്ചു. മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിന് എതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. രാജി കത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയും കോൺഗ്രസ് നേതൃത്വത്തിനെതിരെയും രൂക്ഷവിമർശനമാണ് ഉള്ളത്.
നാല് പതിറ്റാണ്ടിലേറെയാരി ഇന്ത്യൻ നാഷണൽ കോൺഗ്രസിനും അതിൻ്റെ പോഷക സംഘടനകൾക്കും വേണ്ടി രാപകലില്ലാതെ ശക്തമായി പ്രവർത്തിച്ച മുൻ കെപിസിസി സെക്രട്ടറി കൂടിയായ എം എ ലത്തീഫ് ഞങ്ങൾക്ക് പ്രവർത്തിക്കാൻ എല്ലാ സഹായവും സംരക്ഷണവും നൽകിയെന്നും. അദ്ദേഹത്തെ അന്യായമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചു കൊണ്ട് കെഎസ്യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി രാജിവയ്ക്കുന്നു എന്നും രാജി കത്തിൽ പറയുന്നു.