തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാധ്യമങ്ങളെ ഇപ്പോൾ കാണുന്നതേ ഇഷ്ടമല്ല. വാർത്തകൾ ഉണ്ടാക്കാൻ പറയുന്ന കാര്യങ്ങളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്. വക്രീകരിച്ച വാർത്തകളാണ് വരുന്നത്. പറയുന്നതല്ല എഴുതുന്നതെന്നും സുധാകരൻ പറഞ്ഞു.
നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മാധ്യമങ്ങളെ പരസ്യമായി വിലക്കിയിരുന്നു. ഗവർണറുടെ വാർത്താസമ്മേളനത്തിൽ മീഡിയ വൺ, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോർട്ടർമാരോട് പുറത്ത് പോകാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആക്രോശിച്ചു. മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. കൈരളി, മീഡിയ വൺ ചാനലുകളിൽ നിന്ന് ആരെങ്കിലും വാർത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കിൽ പുറത്ത് പോകണം. ഇവരോട് താൻ സംസാരിക്കില്ല. ഇവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയാണെങ്കിൽ താൻ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
‘മീഡിയ വണ്ണിനോടും കൈരളിയോടും’ ഗെറ്റ് ഔട്ട് പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ