കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മോഡലായ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ പ്രതികൾ ബിജെപി പ്രവർത്തകർ. കൊടുങ്ങല്ലൂർ സ്വദേശികളായ നിധിനും സുദീപും സജീവ ആർഎസ്എസ് പ്രവർത്തകരും ക്രിമിനൽ കേസിൽ പ്രതികളുമാണ്. പ്രതികൾ ലഹരി ഉപയോഗിച്ചുവെന്ന മൊഴിയിൽ അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. മോഡലിനെ കാറിൽ കൂട്ടമാനഭംഗം ചെയ്ത കേസിൽ അറസ്റ്റിലായ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാദൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. 2017ൽ വ്യാപാരിയെയും മകനേയും തട്ടികൊണ്ട് വന്ന് വീട്ടുതടങ്കലിൽ പാർപ്പിച്ച് മർദ്ദിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയുമാണ്.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് കൂട്ടബലാൽസംഗം ചെയ്തത്. അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൾ ബാറിൽ വെച്ച് ബിയറിൽ ലഹരിപ്പൊടി കലർത്തിയെന്നാണ് മോഡലിൻ്റെ മൊഴി. രാജസ്ഥാൻകാരിയായ മറ്റൊരു മോഡൽ ഡിബിൾ ലാമ്പയാണ് ഡിജെ പാർട്ടിയിലേക്ക് കൊണ്ടുപോയതെന്നും മൊഴിയിലുണ്ട്. ബാറിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ് പൊലീസ്.
ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയെന്നും തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. രാജസ്ഥാൻ സ്വദേശിയായ മോഡൽ ഡിമ്പിളുമായി ഏറെ നാളത്തെ പരിചയമുണ്ട്. തുടർന്നാണ് ഡിമ്പിളിനൊപ്പം കൊച്ചിയിലെ പബ്ബിൽ എത്തിയതെന്നും ബലാത്സംഗത്തിന് ഇരയായ പത്തൊൻപത് കാരി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ