കോഴിക്കോട് ജില്ലയിലെ പോപ്പുലർ ഫ്രണ്ടിൻ്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസ് കെട്ടിടങ്ങൾ ഡൽഹി യുഎപിഎ ട്രൈബ്യൂണൽ ഏറ്റെടുത്തു. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് കെട്ടിടങ്ങളിൽ പതിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച തുടർവിചാരണ ഡൽഹി യുഎപിഎ ട്രൈബ്യൂണലിലാണു നടക്കുന്നത്. ഏതെങ്കിലും സംഘടനയെ നിരോധിച്ചാൽ, മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണോ നിരോധനം എന്നു വാദം കേട്ടു വിലയിരുത്തേണ്ടതു ട്രൈബ്യൂണലാണ്.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് അടക്കമുള്ള സംഘടനകളെയാണു പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിച്ചിരുന്നത്. നിരോധനത്തിനു പിന്നാലെ സെപ്റ്റംബർ 30നു സംഘടനകളുടെ ഓഫിസുകൾ ദേശീയ അന്വേഷണ ഏജൻസിയും സംസ്ഥാന പോലീസും ചേർന്ന് സീൽ ചെയ്തിരുന്നു.
കരുനാഗപ്പള്ളിയിലെ ഓഫീസ് പിഎഫ്ഐ പരിശീലന കേന്ദ്രമായിരുന്നെന്ന് പോലീസ്