പ്രായപൂർത്തിയാകാത്ത കുട്ടിയെ സമരത്തിൽ പങ്കെടുപ്പിച്ച യൂത്ത് കോൺഗ്രസിന് തിരിച്ചടി. പ്രതിഷേധത്തിൽ അഞ്ചുവയസുകാരനെ പങ്കെടുപ്പിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ശിശുക്ഷേമസമിതി. എറണാകുളം ശിശുക്ഷേമ സമിതി പൊലീസിൽ പരാതി നൽകി. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
പനമ്പിള്ളിനഗറിലെ ഓടയിൽ വീണു മൂന്നു വയസ്സുകാരനു പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസ് 5 വയസുള്ള കുട്ടിയെ കൊച്ചി നഗരസഭയ്ക്ക് മുന്നിൽ ഷർട്ട് അഴിച്ചുമാറ്റി പ്ലാസ്റ്റിക്കും ചപ്പുചവറുകളും ശരീരത്തിൽ ചുറ്റിവെച്ചത്. എന്നാൽ വിവാദമായതോടെ സംഘാടകർ കുട്ടിയെ ഷർട്ട് ധരിപ്പിച്ചു. കുട്ടികളെ സമര പരിപാടികളിലും റാലികളിലും പങ്കെടുപ്പിക്കുന്നതിനെതിരെ ബാലാവകാശ കമ്മിഷൻ്റെ ഉൾപ്പെടെയുള്ള ശക്തമായ ചട്ടങ്ങളെ മറികടന്നാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. നിയമപ്രശ്‌നങ്ങൽ അറിഞ്ഞ് തന്നെയാണ് കുട്ടിയെ സമരത്തിന് കൊണ്ടുവന്നതെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.