തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ്റെ പ്രസ്താവന നാക്കുപിഴയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എപ്പോഴും നാക്കുപിഴ പറ്റുന്നത് എങ്ങനെയാണെന്നും എം.വി ഗോവിന്ദൻ ചോദിച്ചു. ആർഎസ്എസിനെ വെള്ളപൂശാനുള്ള അജണ്ടയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം. ശരിയായ നയം സ്വീകരിക്കുന്നവരോട് സിപിഎമ്മിന് അയിത്തമില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം സുധാകരൻ്റെ ആർഎസ്എസ് അനുകൂല നീലപാടിനെ അനുകൂലിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും എഐസിസി അച്ചടക്ക കമ്മിറ്റിയുടെ ചെയർമാനുമായ എ കെ ആന്റണിയും രംഗത്തെത്തി. സുധാകരൻ്റെ ആർഎസ്എസ് അനുകൂല നിലപാടിൽ യുഡിഎഫിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കെ സി വേണുഗോപാലും, എ കെ ആന്റണിയും സുധാകരനെ അനുകൂലിച്ച് രംഗത്തുവന്നത്.