രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവം എം പി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെയും ഫെഡറിലസത്തെയും കേന്ദ്രം ഇല്ലായ്മ ചെയ്യുന്നു. തമിഴ്നാട്ടിൽ ആർ എൻ രവിയും കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും ജനഹിതത്തെ അട്ടിമറിക്കാൻ ശ്രമം നടത്തുന്നു. കേന്ദ്രം ഗവർണറെ തിരിച്ചുവിളിക്കണമെന്നും, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതിഷേധ കൂട്ടായ്മയ്ക്ക് അഭിവാദ്യം അർപ്പിച്ചുെവന്നും തിരുച്ചി ശിവം കൂട്ടിച്ചേർത്തു.
കേരളത്തിന് സമാനമായി തമിഴ്നാട്ടിലും ഭരണം തടസപ്പെടുത്താൻ ഗവർണർ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയും മറ്റു ഭരണ കക്ഷികളും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
‘ഗവർണർ ആർ എൻ രവിയെ പിൻവലിക്കണം’; ഡിഎംകെ രാഷ്ട്രപതിക്ക് കത്ത് നൽകും