തിരുവനന്തപുരം: കേന്ദ്ര സർക്കാർ സഹകരണ മേഖലയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങൾ ചെറുക്കണം. കേരളത്തിൽ ബാങ്കിംഗ് സംസ്കാരം വളർത്തിയത് സഹകരണ സംഘങ്ങളും ബാങ്കുകളുമാണ്. രാജ്യത്തെ എല്ലാ ജനാധിപത്യ ബദലുകളെയും കേന്ദ്രം ദുർബലമാക്കുകയാണ്. സഹകരണ മേഖലയിലേക്കുള്ള കടന്നുകയറ്റം ഇതിൻ്റെ ഭാഗമാണ്.
വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിനൊപ്പം സഹകരണമേഖലയ്ക്കു പങ്കുണ്ട്. കേന്ദ്ര സർക്കാരിന്റെ പല നടപടികളും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി