തിരുവനന്തപുരം: വിവാദ പരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ആർഎസ്എസിനെ പിന്തുണയ്ക്കുന്ന പരാമർശം കെ.സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെ. ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ആന്റണി പറഞ്ഞു.
നേരത്തെ ആർഎസ്എസിൻ്റെ കണ്ണൂർ തോട്ടടയിലെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടിരുന്നുവെന്ന പ്രസ്താവന വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. സിപിഎം, ആർഎസ്എസിൻ്റെ ശാഖ ആക്രമിക്കാൻ തീരുമാനിച്ചപ്പോഴാണ് സംരക്ഷണം നൽകിയതെന്നും അന്ന് താൻ സംഘടനാ കോൺഗ്രസിൻ്റെ ചുമതലക്കാരനായിരുന്നുവെന്നുമാണ് കെ സുധാകരൻ പറഞ്ഞത്. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.