കല്യാണം വിളിക്കാത്തതിന് ബന്ധുവിൻ്റെ കല്യാണ റിസപ്ഷനിടെ യൂത്ത് കോൺഗ്രസ് നേതാവ് തല്ലുണ്ടാക്കി. ബാലരാമപരം ആർസി സ്വദേശി ബാബാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തല്ലുണ്ടാക്കിയത്. ബാബാജിയുടെ സഹോദരൻ ക്രിസ്റ്റഫറും സംഘത്തിലുണ്ടായിരുന്നു. ആക്രമണത്തിൽ വധുവിൻ്റെ അച്ഛനും വീട്ടുകാർക്കും പരുക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വധുവിൻ്റെ അച്ഛനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവും മറ്റു പ്രതികളും ഒളിവിലാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
യുഡിഎഫിൽ സംഘർഷം; നഗരത്തിൽ വടിവാളുമായി ലീഗ് നേതാവിൻ്റെ വെല്ലുവിളി