ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയുമായി വരുന്ന പോലീസ് എന്ന കുറിപ്പോടെ പരിഹാസ ചിത്രം സുരേന്ദ്രൻ തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് സന്ദീപാനന്ദ ഗിരി രംഗത്തുവന്നത്.
ഉള്ളി കെട്ടപോലെ സുരേന്ദ്രൻ്റെ മനസ്സ് എത്രമാത്രം മലീമസമാണെന്ന് സന്ദീപാനന്ദ ഗിരി വിമർശിച്ചു. ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചതെന്നും സുരേന്ദ്രൻ പങ്കുവെച്ച ചിത്രം പരാമർശിച്ച് കൊണ്ട് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:-
സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് !
ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ കേസുരേന്ദ്രൻ ഇറക്കിയ ട്രോളാണിത്!
സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത്?
ആരൊക്കെ ചേർന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?
സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും.
മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും……..
At least മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂർണ്ണമായും തളർന്ന് അവശയായി കഴിയുന്നു എന്നൊരോർമയെങ്കിലും ….
പശുവിനെ മാത്രം മാതാവായി കാണുക എന്നതാണോ ഹിന്ദുമതം പഠിപ്പിക്കുന്നത്?
“പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും”
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് നേതാവ് പ്രകാശും സഹപ്രവർത്തകരുമാണെന്ന് കഴിഞ്ഞ ആഴ്ചയാണ് സഹോദരൻ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ജനുവരിയിൽ പ്രകാശ് മരണപ്പെട്ടിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപാണ് പ്രകാശ് തന്നോട് സത്യം വെളുപ്പെടുത്തിയതെന്നും സഹതാരം പറഞ്ഞു.
മരണപ്പെട്ട ബിജെപി പ്രവർത്തകനെ സുരേന്ദ്രൻ കോമാളിയാക്കി ചിത്രീകരിച്ചു; വിമർശിച്ച് പി വി അൻവർ