കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ലീഗ് മുഖപത്രം ചന്ദ്രിക. സുധാകരൻ്റെ ആർഎസ്എസ് സംരക്ഷണ പരാമർശം ആർഎസ്എസിനെ വെള്ളപൂശുന്നതാണെന്ന് ചന്ദ്രിക ഒൺലൈനിൽ ലേഖനം. കെപിസിസി പ്രസിഡന്റ് പദിവിക്ക് യോജിച്ച പ്രസ്താവനയല്ല സുധാകരൻ നടത്തിയത്. സംശയാസ്പദമായ പ്രസ്താവന വരാൻ പാടില്ലായിരുന്നു. തൻ്റെ പ്രസ്താവന വിശദീകരിച്ചപ്പോഴും ശാഖകളെ സംരക്ഷിക്കാൻ ആളെ വിട്ടെന്ന് സുധാകരൻ ആവർത്തിച്ചു. ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുക്കുക എന്നാൽ ആവരുടെ ആശയങ്ങൾക്ക് സംരക്ഷണം കൊടുക്കുക എന്നതാണെന്നും ലേഖനം ആരോപിച്ചു.
നേരത്തെ സുധാകരനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന മുസ്ലിം ലീഗ് സംസ്ഥന പ്രസിഡന്റ് സാദിഖ്അലി ശിഹാബ് തങ്ങളും മുതിർന്ന നേതാവ് പി കെ അബ്ദു റബ്ബും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ലീഗിന്റെ മുഖപത്രത്തിലും സുധാകരനെതിരെ വിമർശനം.
‘വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നു’; സുധാകരനെതിരെ സാദിഖലി ശിഹാബ് തങ്ങൾ