ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവന ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കെപിസിസി പ്രസിഡന്റ് മഹാത്മാ ഗാന്ധിയുടെ അനുഭവം മനസിലാക്കിയിരിക്കണമെന്നും രാജ്യത്താകെ ആർഎസ്എസും ബിജെപിയും ചെയ്യുന്നത് അറിയാത്ത ആളല്ല സുധാകരൻ എന്നും ശിവൻകുട്ടി പറഞ്ഞു.
സുധാകരൻ്റെ പരാമർശത്തിനെതിരെ മുന്നണിയിലും വിമർശനങ്ങളുണ്ട്. നേരത്തെ ലീഗ് നേതൃത്വവും മുൻ മന്ത്രി പി കെ അബ്ദുറബ്ബും സുധാകരനെ വിമർശിച്ചു. ആർഎസ്എസിൻ്റെ ശാഖകൾക്കു സംരക്ഷണം നൽകാൻ ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്ക് വില കൽപ്പിച്ചിട്ടുണ്ടോ എന്ന് അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു. ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞുവീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആർഎസ്എസുകാരൻ വെടിയുതിർത്തിട്ടാണെന്നും അതെങ്കിലും മറക്കാതിരുന്നുകൂടെയെന്നും അബ്ദുറബ്ബ് കുറിപ്പിൽ കൂട്ടിച്ചേർത്തു.
എന്നാൽ പ്രസ്താവന വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സുധാകരൻ പറഞ്ഞത് ആവർത്തിച്ചു.
തലശ്ശേരി കലാപകാലത്ത് പള്ളി പൊളിക്കാൻ വന്നവരെ സുധാകരൻ പിന്തുണച്ചു; എം വി ഗോവിന്ദൻ