കൊച്ചി: ബലാത്സംഗ കേസിലെ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിക്ക് ജാമ്യം നൽകിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും കോടതിക്ക് നൽകിയ രഹസ്യ മൊഴിയിൽ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നൽകിയിട്ടുണ്ടെന്നും ഇത് പരിഗണിച്ച് ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതും അനിവാര്യമാണെന്നും പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാട്ടി.