കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് മിന്നും വിജയം. 174 സീറ്റിൽ 131 ഇടത്തും വിജയിച്ചു. “സമഭാവനയുള്ള വിദ്യാർഥിത്വം സമരഭരിത കലാലയം’ എന്ന മുദ്രാവാക്യമുയർത്തയാണ് എസ്എഫ്ഐ ഇത്തവണ ക്യാമ്പസുകളെ കീഴടക്കിയത്. തൃശ്ശൂർ ജില്ലയിൽ 27ൽ 25 ഉം, പാലക്കാട് 33ൽ 30ഉം, കോഴിക്കോട് 55ൽ 45ഉം മലപ്പുറത്ത് 49ൽ 24ഉം വയനാട് 10ൽ ഏഴും കോളേജുകളിൽ എസ്എഫ്ഐ യൂണിയൻ നയിക്കും. കലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ഡിപ്പാർട്ട്മെന്റൽ സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ ഉജ്ജ്വല വിജയം കരസ്ഥമാക്കി.
മുൻ വർഷങ്ങളിൽ നഷ്ട്ടപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ്, സെന്റ് മേരീസ് കോളേജ് ബത്തേരി, കൊടുവള്ളി സി എച്ച് മുഹമ്മദ് കോയ മെമ്മൊറിയൽ ഗവ. കോളേജ്, തൃത്താല ഗവ. കോളേജ്, ചെർപ്ലശേരി സിസിഎസ്ടി കോളേജ്, ഐലൂർ ഐഎച്ച്ആർഡി കോളേജ്, മങ്കട ഗവ. കോളേജ്, ഇക്മിയ കോളേജ് വണ്ടൂർ അടക്കമുള്ള കോളേജുകൾ എസ്എഫ്ഐ യൂണിയൻ തിരിച്ചു പിടിച്ചു.
തൃശ്ശൂർ ജില്ലയിൽ ഗവ. കൂട്ടനെല്ലൂർ കോളേജ്, ശ്രീ കേരളവർമ്മ കോളേജ്, സെന്റ് അലോഷ്യസ് കോളേജ്, ഗവ. ലോ കോളേജ് തൃശ്ശൂർ, സെന്റ്.തോമസ് തൃശ്ശൂർ, ഐഎച്ച്ആർഡി ചേലക്കര,ഗവ. ആർട്സ് ചേലക്കര, ലക്ഷ്മി നാരായണ കൊണ്ടാഴി, ശ്രീ വ്യാസ വടക്കാഞ്ചേരി, എംഒസി അക്കികാവ്, ശ്രീകൃഷ്ണ ഗുരുവായൂർ, എംഡി പഴഞ്ഞി, മദർ കോളേജ്, സെന്റ്. ജോസഫ് പാവറട്ടി, എസ് എൻ നാട്ടിക, എസ്എൻ കോളേജ് നാട്ടിക, ഐഎച്ച്ആർഡി വല്ലപ്പാട്, ഐഎച്ച്ആർഡി കൊടുങ്ങല്ലൂർ, എംഇഎസ് അസ്സ്മാബി കൊടുങ്ങല്ലൂർ, കെകെടിഎം കൊടുങ്ങല്ലൂർ, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട, തരണ നെല്ലൂർ കോളേജ്,ഗവ പനമ്പിള്ളി കോളേജ്, എസ്എൻ വഴുക്കുംപാറ, ഗവ ആർട്സ് കോളേജ് ഒല്ലൂർ എന്നിവിടങ്ങളിൽ യൂണിയൻ എസ്എഫ്ഐ വിജയിച്ചു. വയനാട് ജില്ലയിൽ സെന്റ് മേരിസ് കോളേജ്,അൽഫോൻസാ കോളേജ്, പഴശ്ശിരാജാ കോളേജ്, എസ്എൻ കോളേജ് ,ജയശ്രീ കോളേജ്, എൻഎംഎസ്എം ഗവ. കോളേജ്, ഓറിയെന്റൽ കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ വിജയിച്ചു.
പാലക്കാട് ജില്ലയിൽ ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, ഗവ:ചിറ്റൂർ കോളേജ്, ഗവ:കോളേജ് കൊഴിഞ്ഞാമ്പാറ, എൻഎസ്എസ് കോളേജ് നെന്മാറ, തൃത്താല ഗവ:കോളേജ്, എൻഎസ്എസ് പറക്കുളം, എഎസ്പിഐആർഇ കോളേജ് തൃത്താല, എഡബ്ല്യു കോളേജ് ആനക്കര, പട്ടാമ്പി ഗവ:കോളേജ്, എൽഐഎംഇഎൻടി കോളേജ് പട്ടാമ്പി, എൻഎസ്എസ് ഒറ്റപ്പാലം, പത്തിരിപ്പാല ഗവ:കോളേജ്, എസ്എൻ കോളേജ് ഷൊർണൂർ, ഐഡിയൽ കോളേജ് ചെറുപ്പുളശ്ശേരി, വിടിബി കോളേജ് ശ്രീകൃഷ്ണപുരം, സീടക് കോളേജ്, രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജ് അട്ടപ്പാടി, ഐഎച്ച്ആർഡി കോളേജ് അട്ടപ്പാടി, ചെബൈ സംഗീത കോളേജ് പാലക്കാട്, ഐഎച്ച്ആർഡി അയിലൂർ, നേതാജി കോളേജ് നെന്മാറ, തുഞ്ചത്തെഴുത്തച്ഛൻ കോളേജ് എലവഞ്ചേരി, വിആർകെഇ ലോ കോളേജ് എലവഞ്ചേരി, ഗവ. കോളേജ് തോലന്നൂർ, ഐഎച്ച്ആർഡി കോട്ടായി, എസ്എൻ കോളേജ് ആലത്തൂർ, എസ്എൻജിസി ആലത്തൂർ, ഐഎച്ച്ആർഡി വടക്കഞ്ചേരി, ലയൺസ് കോളേജ് മുടപ്പല്ലൂർ എന്നിവിടങ്ങളിൽ എസ്എഫ്ഐ മികച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പി കെ കോളേജ്, പിവിഎസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, ഐഎച്ച്ആർഡി കിളിയനാട്, ഹോളി ക്രോസ്സ് കോളേജ്, കുന്ദമംഗലം ഗവ കോളേജ്, എസ്എൻഇഎസ് കോളേജ്, മലബാർ ടിഎംഎസ് കോളേജ്, കോടഞ്ചേരി ഗവ കോളേജ്, ഐഎച്ച്ആർഡി മുക്കം, കൊടുവള്ളി ഗവ കോളേജ്, ഐഎച്ച്ആർഡി കോളേജ് താമരശ്ശേരി, ബാലുശ്ശേരി ഗവ കോളേജ്, ഗോകുലം കോളേജ്, എംഡിറ്റ് കോളേജ്, ബിഎഡ് കോളേജ് പറമ്പിന്റെ മുകളിൽ, എസ്എൻഡിപി കോളേജ്, ഗുരുദേവ കോളേജ്, മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്, എസ്എൻ കോളേജ് വടകര, ബിഎഡ് കോളേജ് വടകര, യൂണിവേഴ്സിറ്റി സബ് സെന്റർ വടകര, കോ–- ഓപ്പറേറ്റീവ് കോളേജ് വടകര, സിഎസ്ഐ മൂക്കളി, മേഴ്സി ബിഎഡ് കോളേജ് ഒഞ്ചിയം, മടപ്പളി കോളേജ്, നാദാപുരം ഗവ കോളേജ്, ഐഎച്ച്ആർഡി കോളേജ് നാദാപുരം, മൊകേരി ഗവ കോളേജ്, എഡ്യൂക്കേസ് കോളേജ് കുറ്റ്യാടി, സികെജി കോളേജ് പേരാമ്പ്ര, യൂണിവേഴ്സിറ്റി സബ് സെന്റർ ചാലിക്കര, ചക്കിട്ടപറ ബിഎഡ് കോളേജ്, മദർ തരേസ ബിഎഡ് കോളേജ്, എസ്എൻ കോളേജ്, എസ്എൻ സെൽഫ് കോളേജ്, മലബാർ കോളേജ് പയ്യോളി, എഡബ്ല്യു കല്ലായി, പി കെ ബിഎഡ് കോളേജ്, പൂനത്ത് ബിഎഡ് കോളേജ് എന്നിവിടങ്ങളിൽ എസ് എഫ് ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മലപ്പുറത്ത് മഞ്ചേരി പ്രിസ്റ്റ്യൻ വാലി, വളാഞ്ചേരി കെഎംസിടി ലോ കോളേജ്,പെരിന്തൽമണ്ണ പിടിഎം ഗവൺമെൻറ് കോളേജ്,മങ്കട ഗവണ്മെൻ്റ് കോളേജ്,എസ് വി പി കെ പാലേമാട്,തവനൂർ ഗവ. കോളേജ്, മുതുവലൂർ ഐഎച്ച്ആർഡി,വണ്ടൂർ ഹിക്കമിയ, വാഴക്കാട് ഐഎച്ച്ആർഡി, വളാഞ്ചേരി പ്രവാസി,വട്ടംകുളം ഐഎച്ച്ആർഡി,താനൂർ ഗവണ്മെൻ്റ് കോളേജ്, മലപ്പുറം ഗവ. വനിതാ കോളേജ്,മലപ്പുറം മ അദിൻ,വളാഞ്ചേരി കെആർഎസ്എൻ,മഞ്ചേരി എൻഎസ്എസ്,പെരിന്തൽമണ്ണ എസ് എൻ ഡി പി, സിയുടിഇസി കൂട്ടിലങ്ങാടി, കെഎംസിടി ആർട്സ്, എസ്വിപികെ ബിഎഡ് പാലേമാട്, എംഇഎസ് പൊന്നാനി, മലബാർ മാണൂർ, അസബാഹ് കോളേജ് വളയംകുളം എന്നിവിടങ്ങളിലും എസ്എഫ്ഐ മികച്ച വിജയം നേടി.